FLASH NEWS

പൗരത്വനിയമ ചട്ടങ്ങൾക്ക് സ്റ്റേ : നൽകാനാവില്ലെന്ന് സുപ്രീം കോടതി

WEB TEAM
March 20,2024 03:34 PM IST

ന്യൂഡെൽഹി :പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾ നടപ്പാക്കാനുള്ള ചട്ടങ്ങൾ ഉടൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി നിരാകരിച്ചു.

സ്റ്റേ ചെയ്യണമെന്ന അപേക്ഷകളിൽ ഇനി ഏപ്രിൽ 9നു വാദം കേൾക്കും.

വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ച കോടതി ; ഉടൻ സ്റ്റേ വേണമെന്ന്  ആവശ്യപ്പെട്ട കക്ഷികളോട് പൗരത്വ അപേക്ഷകളിൽ നടപടി സ്വീകരിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളോ സമിതികളോ ഇതുവരെ രൂപീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കാര്യങ്ങൾ വിശദമാക്കിയത്.പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾക്കെതിരെ 237 ഹർജികളാണ് നിലവിലുള്ളത്. ഇതിനു പുറമേ, കഴിഞ്ഞ 11ന് വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന 20 അപേക്ഷകൾ വേറെയുമുണ്ട്.

 സ്റ്റേ ആവശ്യം എതിർത്ത് കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നുവെങ്കിലും വിശദമായ മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാലാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയും പൗരത്വം എടുത്തുകളയുന്നതല്ല വ്യവസ്ഥകളെന്നും അദ്ദേഹം കോടതിയിൽ അറിയിച്ചു.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.